India

ജി20 : രാഷ്‌ട്രപതിയുടെ വിരുന്നിൽ പങ്കെടുക്കാതെ കോൺഗ്രസ് മുഖ്യമന്ത്രിമാർ

മുൻ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങിനും എച്ച്.ഡി. ദേവഗൗഡയ്ക്കും ക്ഷണം ലഭിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ പങ്കെടുത്തില്ല.

ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴ വിരുന്നിൽ നിന്നു വിട്ടു നിന്ന് മുതിർന്ന കോൺഗ്രസ് മുഖ്യമന്ത്രിമാർ. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയതിനു പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ എന്നിവർ വിട്ടുനിന്നത്. അതേസമയം, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എത്തി.

മുൻ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങിനും എച്ച്.ഡി. ദേവഗൗഡയ്ക്കും ക്ഷണം ലഭിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ പങ്കെടുത്തില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെ വിശാല പ്രതിപക്ഷ സഖ്യത്തിലെ മറ്റു നേതാക്കൾ വിരുന്നിൽ പങ്കെടുത്തു.

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി