India

മദ്യനയ കേസ്; സിസോദിയയെ 5 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി

തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചു. എന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 5 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ശേഷമായിരുന്നു റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. സിബിഐയുുടെ വാദം അംഗീകരിച്ച കോടതി മാർച്ച് 4 വരെയാണ് സിസോദിയയെ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് കോടതിയിൽ വീണ്ടും ഹാജരാക്കണമെന്നാണ് ഉത്തരവ്.

സിസോദിയ ആസൂത്രിത ഗൂഡാലോചന നടത്തിയതായി സിബിഐ കോടതിയെ അറിയിച്ചു. സിസോദിയ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നില്ലെന്നാണ് സിബിഐയുടെ വാദം. എന്നാൽ തുറന്നു പറയാത്തത് അറസ്റ്റിനുള്ള കാരണമാവില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചു. എന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മനീഷ് സിസോദിയയെ അറസ്റ്റുചെയ്തതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് എഎപി നേതാക്കാൾ ഡൽഹിയിലുടനീളം കാഴ്ച്ചവച്ചത്. ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് എഎപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് പൊലീസ് തടയുകയും സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രിയോടെ സിസോദിയയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. മദ്യ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. എന്നാൽ അറസ്റ്റിന് പിന്നിൽ ബിജെപിയാണെന്നാണ് എഎപി ആരോപിക്കുന്നത്. രാഷ്ട്രീയത്തിലെ കറുത്ത ദിനമാണിതെന്നും എഎപി പ്രതികരിച്ചിരുന്നു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത