India

ഇന്‍ഡോറില്‍ മരണസംഖ്യ 35 ആയി, ഒരാൾക്കായി തെരച്ചിൽ തുടരുന്നു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 35 ആയി. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു

ഇന്നലെയാണ് രാമനവമി ആഘോഷത്തിനിടെ കിണർ ഇടിഞ്ഞു വീണ് അപകടംമുണ്ടായത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അനുശോചിച്ച് പ്രധാമന്ത്രി നരോന്ദ്ര മോദി ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികൾ ആരാഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

'ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കാർ' ബോംബ് കേസിലെ പ്രതിയെയും തോളിലേറ്റി നടക്കുകയാണ്: നരേന്ദ്ര മോദി

6 വയസുകാരനെതിരെ ലൈംഗിക പീഡനം: 26 കാരന് 20 വർഷം തടവും പിഴയും

പേരാമ്പ്ര തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി കെജ്രിവാൾ, ഉച്ചയോടെ റോഡ് ഷോ