Representative image 
India

മോശം കാലാവസ്ഥ: ഡൽഹിയിൽ ഇറങ്ങേണ്ട 18 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, അമൃത്‌സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്.

MV Desk

ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 18 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, അമൃത്‌സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. ശനിയാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ലാൻ‌ഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. മുപ്പതോളം ഫ്ലൈറ്റുകൾ വൈകി ലാൻഡ് ചെയ്യുമെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്.

നഗരത്തിലെ ഭൂരിഭാഗം പ്രദേശത്തും അന്തരീക്ഷ മലിനീകരണം രൂക്ഷമായതാണ് വിമാനത്താവളത്തെയും ബാധിച്ചിരിക്കുന്നത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി