ന്യൂഡൽഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനും മാറ്റ് നേതാക്കൾക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് ഡൽഹി റോസ് അവന്യൂ കോടതി. 2019 ൽ ദ്വാരകയിൽ വലിയ പാർട്ടി പരസ്യ ബോർഡുകൾ സ്ഥാപിക്കാനായി പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് കോടതി നിർദേശം.
കെജ്‌രിവാളിന് പുറമേ എഎപി നേതാക്കളായ ഗുലാബ് സിംഗ്, നിതിക ശർമ എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനാണ് നിർദേശം നൽകിയത്. മാർച്ച് 18 നകം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് ഡൽഹി പൊലീസിന് കോടതി നിർദേശം നൽകിയത്.
ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പർവേഷ് വർമ്മയോട് പരാജയപ്പെട്ട അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മദ്യ നയ അഴിമതി കേസിൽ നിലവിൽ ജാമ്യത്തിലാണ്.