യുഎപിഎ: അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി arundhati roy - file
India

യുഎപിഎ: അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

2010ൽ കശ്മീർ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്‍റെ പേരിലാണു നടപടി

ന്യൂഡൽഹി: എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയി, കശ്മീരിലെ മുൻ അധ്യാപകൻ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ യുഎപിഎ പ്രകാരം വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ അനുമതി.

2010ൽ ഡൽഹിയിൽ "ആസാദി മാത്രമാണു പോംവഴി' എന്ന പേരിൽ കശ്മീർ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്‍റെ പേരിലാണു നടപടി. കശ്മീരിലെ സാമൂഹിക പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ ഇവർക്കെതിരേ 2010ൽ കേസെടുത്തിരുന്നു.

കശ്മീരിനെ ഇന്ത്യയിൽ നിന്നു വേർപെടുത്തുന്നതുൾപ്പെടെ വിഷയങ്ങൾ പരാമർശിച്ച പരിപാടിയിൽ ഹുറിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനി, പാർലമെന്‍റ് ആക്രമണക്കേസ് പ്രതി എസ്.എ.ആർ. ഗീലാനി, മാവോയിസ്റ്റ് നേതാവ് വരവര റാവു തുടങ്ങിയവർ പ്രസംഗിച്ചിരുന്നു.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്