ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്

 
India

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; 118 വിമാനങ്ങൾ‌ റദ്ദാക്കി

യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂടിയിടിച്ച് അപകടങ്ങൾ സംഭവിച്ചു

Jisha P.O.

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത പുക മഞ്ഞ് മൂലം 118 വിമാനങ്ങൾ റദ്ദാക്കി. ഡെൽഹിയിൽ നിന്നുള്ള 58 വിമാനങ്ങളും, ഡൽഹി ഇറങ്ങേണ്ട 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഡെൽഹിയിൽ നിന്നുള്ള 100 ട്രെയിൻ സർവീസുകൾ റദ്ദാക്കി.

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെട്ടതിനാൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കുമെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.

ഡൽഹിയിലെ വായു നിലവാരതോത് 400 മുകളിലാണ് ഉള്ളത്. പലയിടത്തു ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. മൂടൽ മഞ്ഞ് ശക്തിയായതോടെ ചൊവ്വാഴ്ച രാവിലെ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂടിയിടിച്ച് അപകടങ്ങൾ‌ ഉണ്ടായി. അതിശൈത്യം കാരണം ജനുവരി ഒന്ന് വരെ സ്കൂളുകൾക്ക് ഉത്തർപ്രദേശ് സർക്കാർ അവധി പ്രഖ്യാപിച്ചു.

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

ശ്രീലങ്കൻ പരമ്പരയിലെ മികച്ച പ്രകടനം; ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി ഷഫാലി

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ‍്യം ചെയ്തു

ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പര: ഇന്ത‍്യൻ ടീമിനെ വൈകാതെ പ്രഖ‍്യാപിക്കും

ടി20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്; ഹാരി ബ്രൂക്ക് നയിക്കും