India

ബ്രിജ് ഭൂഷണെതിരേ തെളിവില്ലെന്ന റിപ്പോർട്ട് പൊലീസ് നിഷേധിച്ചു

തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം

MV Desk

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ പ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന റിപ്പോർട്ട് ഡൽഹി പൊലീസ് നിഷേധിച്ചു.

വാർത്താ ഏജൻസിയായ എഎൻഐയും തുടർന്ന് ദേശീയ മാധ്യമങ്ങളുമാണ് ഡൽഹി പൊലീസിനു തെളിവുകൾ കിട്ടിയിട്ടില്ലെന്നും, അതിനാൽ അറസ്റ്റ് പോലുള്ള നടപടികൾ സാധ്യമല്ലെന്ന നിലപാടിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരമാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരേ കേസെടുത്തിരിക്കുന്നത്.

അതേസമയം, തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്