ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണു; കൈ കൊണ്ട് ബ്രേക്കമർത്തി കണ്ടക്റ്റർ
ചെന്നൈ: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണു. അതി സാഹസികമായി കൈ കൊണ്ട് ബ്രേക്കമർത്തി കണ്ടക്റ്റർ വണ്ടി നിർത്തിയതിനാൽ വൻ അപകടം ഒഴിഞ്ഞു. പഴനി ബസ്സ്റ്റാൻഡിൽ നിന്ന് പുതുക്കോട്ടയിലേക്ക് 30 യാത്രക്കാരുമായി പോയിരുന്ന സ്വകാര്യബസിലെ ഡ്രൈവർ പ്രഭുവിനാണ് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യമുണ്ടായത്.
നെഞ്ചു വേദനയെത്തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണത് കണ്ടതോടെ കണ്ടക്റ്റർ വിമൽ കൈ കൊണ്ട് ബ്രേക്കമർത്തി വണ്ടി നിർത്തി.
ഉടൻ തന്നെ യാത്രക്കാരുടെ സഹായത്തോടെ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.