Priyanka Gandhi 
India

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്

ഒക്‌ടോബർ 30 ന് 5 മണിക്കു മുൻപായി വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസിൽ പറയുന്നത്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. രാജസ്ഥാനിൽ നരേന്ദ്ര മോദിക്കെതിരേ നടത്തിയ പരാമർശത്തിൽ ബിജെപി നൽകിയ പരാതിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടി. ഒക്‌ടോബർ 30 ന് 5 മണിക്കു മുൻപായി വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസിൽ പറയുന്നത് .

താൻ അടുത്തിടെ ടെലിവിഷനിൽ ഒരു ദൃശ്യം കണ്ടു. ദേവനാരായണ ക്ഷേത്രത്തിലെത്തിയ നരേന്ദ്രമോദി സംഭാവനപ്പെട്ടിയിൽ ഒരു കവർ സമർപ്പിച്ചു. അത് തുറന്നു നോക്കിയപ്പോൾ അതിൽ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അത് സത്യമാണോ കള്ളമാണോ എന്ന് തനിക്കറിയില്ല'' -എന്നാണ് രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പ്രയങ്ക പറഞ്ഞത്

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ