എം.കെ. ഫൈസി
ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇഡി അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ നടപടി. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ വച്ചായിരുന്നു അറസ്റ്റ്.
മുൻപ് ഫൈസിക്ക് ഇഡി സമൻസ് അയച്ചിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള ആളാണ് ഫൈസിയെന്നാണ് ആരോപണം.