മാനദണ്ഡങ്ങൾ ലംഘിച്ചു; 474 പാർട്ടികൾക്ക് അയോഗ്യത
election commission of india - file image
ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാട്ടി രാജ്യത്തെ 474 പാർട്ടികളെ കൂടി ഒഴിവാക്കി തെർഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ 6 വർഷത്തിനിടെ തെരഞ്ഞടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതുക്കിയത്.
ഓഗസ്റ്റിൽ 334 പാർട്ടികളെ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെയാണ് വീണ്ടും 474 പാർട്ടികളെ കൂടി പട്ടികയിൽ നിന്നും പുറത്താക്കിയത്. ഇതോടെ പുതുക്കിയ പട്ടികയിൽ നിലവിൽ 2046 പാർട്ടികളാണ് രാജ്യത്തുള്ളത്.