കൊല്ലപ്പെട്ട ഗണേഷ് ഉയിക്കെ
ഭുവനേശ്വർ: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഉന്നത മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയിക്കെ ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു. തലയ്ക്ക് ഒരുകോടി രൂപ ഇനാം പ്രഖ‍്യാപിച്ചിരുന്ന ആളാണ് കൊല്ലപ്പെട്ട ഗണേഷ് എന്ന് പൊലീസ് സ്ഥിരീകരിച്ചു.
മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം കൂടിയായിരുന്നു ഇയാൾ. കൊല്ലപ്പെട്ടവരിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡീശയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിൽ വച്ചാണ് വ‍്യാഴാഴ്ച രാവിലെയോടെ ഏറ്റുമുട്ടലുണ്ടായിരുന്നത്. വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ നടത്തിയത്.