ഭൂപേഷ് ബാഗേൽ | ചൈതന്യ ബാഗേൽ
റായ്പൂർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്‍റെ മകൻ അറസ്റ്റിൽ. മദ്യ അഴിമതി കേസിൽ ഇഡിയാണ് ചൈതന്യ ബാഗേലിനെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ) അന്വേഷണത്തിന്‍റെ ഭാഗമായി ദുർഗ് ജില്ലയിലെ ബാഗേൽ കുടുംബത്തിന്‍റെ വസതിയിൽ ഇഡി റെയ്ഡുകൾ നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.