Exit poll results 
India

BJP vs INDIA: എക്സിറ്റ് പോളിൽ ഇഞ്ചോടിഞ്ച്

പ്രവചനങ്ങൾ അനുസരിച്ച് രാജസ്ഥാനിൽ ബിജെപി, ഛത്തിസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ്, മധ്യപ്രദേശിൽ ഫോട്ടോഫിനിഷ്, മിസോറാമിൽ തൂക്കുസഭ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടത്തിലെന്ന് എക്സിറ്റ് പോൾ പ്രവചനം. രാജസ്ഥാനിൽ ബിജെപിക്കും ഛത്തിസ്ഗഡിൽ കോൺഗ്രസിനുമാണ് എക്സിറ്റ് പോളുകളിൽ മേൽക്കൈ. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തെലങ്കാനയിൽ കോൺഗ്രസിനു സാധ്യതയോ തൂക്കുസഭയോ ആണു പ്രവചനം. മിസോറാമിലും വ്യക്തതയില്ല.

തെലങ്കാനയിലെ വോട്ടെടുപ്പ് ഇന്നലെ വൈകിട്ട് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്. വൈകിട്ട് അഞ്ചു വരെയുള്ള കണക്കു പ്രകാരം തെലങ്കാനയിൽ 63.9 ശതമാനമാണു പോളിങ്. ഞായറാഴ്ചയാണു വോട്ടെണ്ണൽ.

രാജസ്ഥാൻ

(ഏജൻസി, ബിജെപി, കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ)

ആകെ സീറ്റ് 200,

തെരഞ്ഞെടുപ്പ് നടന്നത് 199

ജൻകി ബാത്ത്: 100-122, 62-85, 14-15

ടൈംസ് നൗ: 108-128, 56-72, 13-21

ടിവി9 ഭാരത്‌വർഷ്പോ - പോൾസ്ട്രാറ്റ്: 100-110, 90-100, 05-15

ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ: 80-100, 86-106, 9-18

മാട്രിസ്: 115-130, 65-75, 12-19

സിവോട്ടർ: 94-114, 71-91,09-19

മധ്യപ്രദേശ്

ആകെ സീറ്റ് 230

ജൻ കി ബാത്ത്: 100-123 , 102-125, 0-5

മാട്രിസ്: 118-130, 97-107, 0-2

ടിവി9 ഭാരത്‌വർഷ്- പോൾസ്ട്രാറ്റ്: 106-116, 111-121, 0-6

ടുഡെയ്സ് ചാണക്യ: 151 , 74 , 5

ടൈംസ് നൗ- ഇടിജി: 105-117,109-125,0-5

ഛത്തിസ്ഗഡ്

ആകെ സീറ്റ് 90

ജൻ കി ബാത്ത്: 34-45, 42-53, 0-3

എബിപി ന്യൂസ്-

സി വോട്ടർ: 36-48, 41-53, 0-4

ഇന്ത്യ ടുഡെ- ആക്സിസ്

മൈ ഇന്ത്യ: 36-46, 40-50, 1-5

ഇന്ത്യ ടിവി- സിഎൻഎക്സ്: 30-40, 46-56, 3-5

ടുഡെയ്സ് ചാണക്യ: 33, 57,0

തെലങ്കാന

ആകെ സീറ്റ് 119

(ബിആർഎസ്, കോൺഗ്രസ്, ബിജെപി, എഐഎംഐഎം എന്ന ക്രമത്തിൽ)

ഇന്ത്യ ടിവി- സിഎൻഎക്സ്: 31-47,63-79, 2-4,5-7

ജൻ കി ബാത്ത്: 40-55, 48-64,7-13,4-7

ടുഡേയ്സ് ചാണക്യ: 33,71,7,0

മാട്രിസ്: 46-56,58-68,4-9,5-7

ടൈംസ് നൗ, ഇടിജി: 37-45,60-70, 6-8,5-7

മിസോറാം

ആകെ സീറ്റ് 40

(മിസോ നാഷണൽ ഫ്രണ്ട്, സോറം പീപ്പിൾസ് മൂവ്‌മെന്‍റ്, കോൺഗ്രസ്, ബിജെപി ക്രമത്തിൽ)

എബിപി ന്യൂസ്- സി വോട്ടർ: 15-21,12-18, 2-8,0

ഇന്ത്യ ടിവി- സിഎൻഎക്സ്: 14-18,12-16, 8-10,0-2

ജൻ കി ബാത്ത്: 10-14,15-25,5-9,0-2

മാട്രിസ്: 17-22,7-12,7-10,1-2

ടൈംസ് നൗ, ഇടിജി: 14-18, 10-14,9-13,0-2

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു