രൺവീർ സിങ് 
India

രൺവീർ സിങ്ങിന്‍റെ ഡീപ് ഫേക്ക് വീഡിയോ; എഫ്ഐആർ ഫയൽ ചെയ്തു

രൺവീർ കോൺഗ്രസിനു വേണ്ടി വോട്ടഭ്യർഥിക്കുന്ന വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് രൺവീർ സിങ്ങിന്‍റെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രൺവീർ സിങ്ങിന്‍റെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രൺവീർ കോൺഗ്രസിനു വേണ്ടി വോട്ടഭ്യർഥിക്കുന്ന വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ വീഡിയോ വ്യാജമാണെന്ന് രൺവീർ എക്സിലൂടെ വ്യക്തമാക്കി. രൺവീർ സിങ്ങിന്‍റെ അഭിമുഖത്തിലെ ശബ്ദം മാത്രം വ്യാജമായി കൂട്ടിച്ചേർത്തിരിക്കുകയാണ്.

തൊഴിലില്ലമായ്മ, വിലക്കയറ്റം എന്നിവയെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന വീഡിയോയാണ് വ്യാജമായി നിർമിച്ചിരിക്കുന്നത്. കോൺഗ്രസിനു വോട്ടു ചെയ്യാൻ അഭ്യാർഥിച്ചു കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

ഇതിനു മുൻപ് ബോളിവുഡ് താരം ആമിർഖാന്‍റെ ഡീപ് ഫേക് വീഡിയോയും വൈറലായി മാറിയിരുന്നു. ആമിർ ഖാന്‍റെ പരാതിയിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ