India

എഫ്ഐആർ റദ്ദാക്കണം: ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക്

ഹർജി ഇന്നു തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി

MV Desk

ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡൽഹി പൊലീസ് നോട്ടീസ് നല്‍കി.

ഇന്ത്യ വിരുദ്ധ നീക്കത്തിന് 115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ഇഡിയുടെ ആക്ഷേപം അതേ പടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെയും, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെയും ആവശ്യം.

ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ ഇഡിയുടെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പ്രബിര്‍ പുര്‍കായസ്തയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചിട്ടില്ല. അതേ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് തയ്യാറാക്കിയ എഫ്ഐആറും, അറസ്റ്റും നിയമവിരുദ്ധമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു .എഫ് ഐആറിന്‍റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച മുതൽ

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് വിവാദത്തിൽ

വനിതാ പ്രമീയർ ലീഗിൽ നിന്ന് രണ്ട് ഓസ്ട്രേലിയൻ താരങ്ങൾ പിന്മാറി

ശ്രീലങ്കൻ പരമ്പരയിലെ മികച്ച പ്രകടനം; ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി ഷഫാലി