India

ന്യൂസീലൻഡിലെ ഹോസ്റ്റലിൽ തീപിടുത്തം; 6 മരണം

92 മുറികളുള്ള കെട്ടിടത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം

ന്യൂഡൽഹി: ന്യൂസീലൻഡിലെ ഹോസ്റ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായും 20 പേരെ കാണാതായി എന്നും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മുന്നറിയിപ്പ് നൽകി.

വെല്ലിങ്ടണിലെ ലോഫേഴ്സ് ലോഡ്ജ് എന്ന ഹോസ്റ്റലിൽ ചെവ്വാഴ്ചയായിരുന്നു തീപിടിത്തം ഉണ്ടായത്. മുകൾ നിലയിലായിരുന്നു തീപിടിച്ചത്. 92 മുറികളുള്ള കെട്ടിടത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. മുകളിലത്തെ നില ഇടിയുമെന്ന പേടിയുള്ളതിനാൽ തന്നെ ഫയർഫോഴ്സിന് ഉള്ളിൽ പ്രവേശിക്കാനായിട്ടില്ല.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ