വിമാനങ്ങൾ‌ റദ്ദാക്കൽ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

 
India

ഇൻഡിഗോ-എയർ ഇന്ത്യ വിമാനങ്ങൾ‌ റദ്ദാക്കൽ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

വിമാനങ്ങൾ റദ്ദാക്കിയത് സാങ്കേതിക വിഷയങ്ങളെ തുടർന്നാണ് എന്നാണ് വിശദീകരണം

Jisha P.O.

ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ രണ്ടുദിവസങ്ങളിലായി റദ്ദാക്കിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. 150 സർവ്വീസുകളാണ് ഇൻഡിഗോ ചൊവ്വ, ബുധൻ ദിവസങ്ങളിലായി റദ്ദാക്കിയത്. സാങ്കേതിക വിഷയങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിശദീകരണം. ജീവനക്കാരുടെ കുറവാണ് കാരണമെന്നും റിപ്പോർട്ടുണ്ട്. ചെക്കിൻ സോഫ്റ്റ്‍വെയർ തകരാർ ബുധനാഴ്ച എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു.

ഡൽഹിയിൽ മാത്രം ഇൻഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബാംഗ്ലൂരിൽ നിന്നുള്ള 32 വിമാനങ്ങളും മുംബൈയിൽ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു.

എയര്‍ ഇന്ത്യയുടെ വിമാനങ്ങളും വൈകി സര്‍വീസ് നടത്തുകയും റദ്ദാക്കുകയും ചെയ്തിരുന്നു. ഇൻഡിഗോയെ ബാധിച്ചത് സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അറിയിച്ചിരുന്നു. ഏത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് ഉണ്ടായത് എന്നാണ് ഡിജിസിഎ അന്വേഷിക്കുന്നത്.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം