Supreme Court 
India

നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതി

വി​ഷ​യ​ത്തി​ൽ ഒ​ന്‍പ​ത് സം​സ്ഥാ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക നി​യ​മ​നി​ര്‍മാ​ണ​ങ്ങ​ള്‍ ത​ന്നെ ന​ട​ത്തി​യെ​ന്നും കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന്യൂഡ​ൽ​ഹി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും രാ​ജ്യ​ത്ത് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തു ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്രം. മ​ത​വി​ശ്വാ​സ​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യം മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യ​മ​ല്ല. വി​ഷ​യ​ത്തി​ൽ ഒ​ന്‍പ​ത് സം​സ്ഥാ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക നി​യ​മ​നി​ര്‍മാ​ണ​ങ്ങ​ള്‍ ത​ന്നെ ന​ട​ത്തി​യെ​ന്നും കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ​ക​ളു​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​നാ​ലാ​ണു നി​യ​മ വി​രു​ദ്ധ​മാ​യ മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച​തെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നെ​തി​രേ അ​ഭി​ഭാ​ഷ​ക​ൻ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യ​ത്. ഒ​ഡീ​ഷ, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഛത്തി​സ്ഗ​ഡ്, ഝാ​ർ​ഖ​ണ്ഡ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ നി​യ​മം പാ​സാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

നവീൻ ബാബുവിന്‍റെ മരണം; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിവ്യ ഹൈക്കോടതിയിലേക്ക്

ഒഡീഷയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതികൾ രക്ഷപ്പെട്ടു

നിപ സംശയം; തൃശൂരിൽ 15കാരിയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

ജോലി സമ്മർദം; പുനെയിൽ ബാങ്ക് മാനേജർ ആത്മഹത‍്യ ചെയ്തു

ഓൺലൈൻ ബെറ്റിങ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു; ഗൂഗിളിനും മെറ്റക്കും ഇഡി നോട്ടീസ്