തിരുമലയിൽ കുടുങ്ങിയ പുലി 
India

തിരുമലയിൽ നാലാമത്തെ പുലിയും കുടുങ്ങി; മൃഗശാലയിലേക്ക് കൈമാറി

അഞ്ച് വയസ്സോളം പ്രായമുള്ള ആൺ പുലിയാണ് കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി

MV Desk

തിരുപ്പതി: തിരുമലയിൽ സ്ഥാപിച്ച കൂട്ടിൽ ഒരു പുലി കൂടി കുടുങ്ങി. നാലാമത്തെ പുലിയാണ് തിരുമലയിൽ കുടുങ്ങുന്നത്. അഞ്ച് വയസ്സോളം പ്രായമുള്ള ആൺ പുലിയാണ് കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് പുലിയെ ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കില്ലേക്ക് മാറ്റി.

ഇതിനു മുൻപ് കുടുങ്ങിയ മൂന്നും ഒരേ പ്രായത്തിലുള്ള ആൺ പുലികളായിരുന്നു. തിരുമലയിൽ ഒരു കുട്ടി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുലിയെ പിടികൂടുന്നതിനായി കൂടുകൾ സ്ഥാപിച്ചത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി