ലൂത്ര സഹോദരന്മാർ

 
India

നടുവേദനയുണ്ട്, ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണം; കോടതിയിൽ ആവശ്യവുമായി ലൂത്ര സഹോദരന്മാർ

ലൂത്ര സഹോദരന്മാരെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

Namitha Mohanan

പനജി: ഗോവയിൽ 25 പേർ മരിക്കാനിടയായ തീപിടിത്തമുണ്ടായ നിശാ ക്ലബിന്‍റെ ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അപകടത്തിനു പിന്നാലെ തായ്‌ലൻഡിലേക്കു കടന്ന ഇവരെ കഴിഞ്ഞദിവസം ഡൽഹിയിലും ബുധനാഴ്ചയോടെ ഗോവയിലും എത്തിച്ചു.

അതേസമയം, നട്ടെല്ല് സംബന്ധിച്ച രോഗമുള്ളതിനാൽ നടുവിന് വേദനയുണ്ടെന്നും ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ഇത് എതിർത്തു. വൈദ്യപരിശോധനയിൽ ഇരുവർക്കും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഡിസംബർ 6 ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. റസ്റ്റോറന്‍റിലെ ഗ‍്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

വഴുതി വീണ് വലതുകാലിന്‍റെ എല്ലൊടിഞ്ഞു; വീൽ ചെയറിൽ പാർലമെന്‍റിലെത്തി ശശി തരൂർ | video

മതം മാറ്റം: ജിമ്മുകൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പമുണ്ടായിരുന്ന ആൾ ജീവനൊടുക്കിയ നിലയിൽ

സ്ക്രീനിങ് പൂർത്തിയായില്ല; 'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റി

പഞ്ചാബിനെ തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ