ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; 6 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

 
India

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; 6 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

പാലത്തിലൂടെ യാത്രചെയ്യുകയായിരുന്ന 2 ട്രക്കുകളും ഒരു പിക്കപ്പ് വാനും ഒരു കാറും‌ മഹിസാഗർ നദിയിൽ വീഴുകയായിരുന്നു

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ ബുധനാഴ്ച പാലം തകർന്നുണ്ടായ അപകടത്തിൽ മരണം 14 ആയി. 6 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ വഡോദരയിലെ പദ്ര മുജ്പൂരിനടുത്തുള്ള പാലമാണ് തകർന്നത്.

പാലത്തിലൂടെ യാത്രചെയ്യുകയായിരുന്ന 2 ട്രക്കുകളും ഒരു പിക്കപ്പ് വാനും ഒരു കാറും‌ മഹിസാഗർ നദിയിൽ വീഴുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനു പിന്നാലെയാണ് പാലം തകർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

40 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്. അപകട കാരണം കണ്ടെത്താൻ ഗുജറാത്ത് മുഖ്യമന്ത്രി നാലംഗ സംഘത്തെ നിയമിച്ചു. പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്.

സെപ്റ്റംബറിലും മഴ തുടരും; മിന്നൽ പ്രളയങ്ങൾക്കും സാധ്യത

89 ലക്ഷം പരാതികൾ നൽകി; തെരഞ്ഞെടുപ്പു കമ്മിഷൻ എല്ലാം തള്ളിയെന്ന് കോൺഗ്രസ്

ഓൺലൈൻ പണമിടപാടുകൾ ഇനി എളുപ്പം; ബിഎസ്എൻഎൽ പേ വരുന്നു

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് നികുതി ചുമത്തരുത്: സുപ്രീം കോടതി