India

ഹരിയാനയിൽ 3 നില കെട്ടിടം തകർന്നു വീണ് 4 മരണം; 20 ഓളം പേർക്ക് പരിക്ക്

ഹരിയാന: കർണാലിൽ കെട്ടിടം തകർന്നുവീണ് 4 തൊഴിലാളികൾ മരിച്ചു. 20 ഓളം പേർക്ക് പരിക്ക്. 3 നില കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടം തകർന്നു വീഴുമ്പോൾ ഉള്ളിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കെട്ടിടത്തിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപെട്ടത്. പുലർച്ചെ 3 മണിയോടെയാണ് തരൗറി പട്ടണത്തിലെ ശക്തി അരി മിൽ കെട്ടിടം തകർന്നു വീഴുന്നത്. അപകടത്തിൽപെട്ടവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാനായി സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് കർണാൽ എസ്പി അറിയിച്ചു. കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടായിരുന്നതായി ആക്ഷേപവും ഉയരുന്നുണ്ട്.

ഭൂരിപക്ഷം ആർക്ക്? ന്യൂനപക്ഷം നിർണയിക്കും; പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങളിൽ ഇന്നു പോളിങ്

കോഴിക്കോട് ഊഞ്ഞാലിൽ നിന്ന് വീണ് പരുക്കേറ്റ കുട്ടി മരിച്ചു

വിക്ഷേപണത്തിന് മുമ്പ് തകരാർ കണ്ടെത്തി; ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ കേസെടുക്കും

കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്ക് രോഗബാധ