ഹരിയാനയിൽ 'ഇന്ത്യ' സഖ്യമില്ല 
India

ഹരിയാനയിൽ 'ഇന്ത്യ' സഖ്യമില്ല

20 സ്ഥാനാർഥികളെ പ്രഖ്യാപിച്ച എഎപി 90 സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ഹരിയാനയിൽ "ഇന്ത്യ' സഖ്യമുണ്ടാവില്ലെന്ന് ഉറപ്പായി.

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എഎപി സഖ്യ ചർച്ചകൾ പരാജയപ്പെട്ടു. 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ച എഎപി 90 സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ഹരിയാനയിൽ "ഇന്ത്യ' സഖ്യമുണ്ടാവില്ലെന്ന് ഉറപ്പായി. പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്തയാണ് എഎപി ഒറ്റയ്ക്കു മത്സരിക്കുമെന്ന് അറിയിച്ചത്. "ഇന്ത്യ' സഖ്യം ദേശീയ തലത്തിൽ മാത്രമയുണ്ടാകൂ എന്നും ഗുപ്ത. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിലാണു മത്സരിച്ചത്. ഹരിയാനയിൽ കോൺഗ്രസാണ് കരുത്തുറ്റ കക്ഷി എന്നതിനാൽ ഇത്രയും ദിവസം ഞങ്ങൾ കാത്തിരുന്നു. എന്നാൽ, ക്ഷമ നശിച്ചു. ഇനി ഞങ്ങൾക്ക് നോക്കിയിരിക്കാനാവില്ല- ഗുപ്ത പറഞ്ഞു.

സംസ്ഥാനത്ത് 10ൽ കുറയാതെ സീറ്റുകൾ വേണമെന്നായിരുന്നു എഎപിയുടെ ആവശ്യം. എന്നാൽ, പരമാവധി ഏഴു സീറ്റുകളേ നൽകാനാവു എന്നു കോൺഗ്രസ് മറുപടി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്ര സീറ്റ് നൽകിയിട്ടും എഎപിക്കു വിജയിക്കാനായില്ലെന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ലോക്സഭയിലേക്ക് ഒമ്പതു സീറ്റിൽ മത്സരിച്ച കോൺഗ്രസ് അഞ്ചിടത്തു വിജയിച്ചിരുന്നു.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ ശക്തികേന്ദ്രങ്ങളെ സീറ്റുകൾ ഉൾപ്പെടെയാണ് എഎപി ആവശ്യപ്പെട്ടത്. ഇതു നൽകാനാവില്ലെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കിയെങ്കിലും സഖ്യം വേണമെന്ന് രാഹുൽ ഗാന്ധി നിർദേശിക്കുകയായിരുന്നു.

2014 മുതൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിന്‍റെ തിരിച്ചുവരവിന് ശക്തമായ സഖ്യം ആവശ്യമാണെന്നായിരുന്നു രാഹുലിന്‍റെ നിലപാട്. എന്നാൽ, സ്വന്തം ശക്തികേന്ദ്രങ്ങൾ ബലി നൽകി എഎപിക്ക് കീഴടങ്ങേണ്ടതില്ലെന്ന് സംസ്ഥാന ഘടകം അറിയിച്ചതോടെ സഖ്യസാധ്യത മങ്ങിയിരുന്നു.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്