77 -മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യ പഥിൽ സൈനിക ശക്തി പ്രകടനം

 
India

77 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യ പഥിൽ സൈന്യത്തിന്‍റെ ശക്തി പ്രകടനം

ഓപ്പറേഷൻ സിന്ദൂർ ടാബ്ലോ, അപ്പാച്ചെ, ധ്രുവ് ഹെലികോപ്റ്ററുകൾ, ഭീഷ്മ, അർജുൻ യുദ്ധ ടാങ്കുകൾ എന്നിവ പരേഡിന്‍റെ പ്രധാന ആകർഷണമായി

Namitha Mohanan

ന്യൂഡൽഹി: 77 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ആഘോഷത്തിന്‍റെ ഭാ​ഗമായി ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ധീര സൈനികർക്ക് ആദരമർപ്പിച്ചു.

സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിങ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. പ്രതിരോധമന്ത്രിയും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും കർത്തവ്യപഥിലെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ചടങ്ങിലെ മുഖ്യാതിഥികൾ. പരേഡിൽ കേരളത്തിന്‍റെയടക്കം 30 ടാബ്ലോകളാണ് അണിനിരക്കുന്നത്.

കർത്തവ്യ പഥിൽ സൈനിക ശക്തി വിളിച്ചോതി പരേഡ് ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ ടാബ്ലോ, അപ്പാച്ചെ, ധ്രുവ് ഹെലികോപ്റ്ററുകൾ, ഭീഷ്മ, അർജുൻ യുദ്ധ ടാങ്കുകൾ എന്നിവ പരേഡിന്‍റെ പ്രധാന ആകർഷണമായി.

തിരുവനന്തപുരം കോർപ്പറേഷനിലെ തമ്മിലടി: ബിജെപി കൗൺസിലർമാർക്കെതിരേ കേസ്

ബ്രസീലിന് നാടകീയ ജയം; ജപ്പാനെ കണ്ണീരണിയിച്ച് മാർട്ടിനെല്ലി

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം