India

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും 6000-ത്തിന് മുകളിൽ; 11 മരണം

അതേസമയം, കേരളം ഉൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും 6000ത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,155 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 31,194 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആർ 5.63 ശതമാനമായി ഉയർന്നു.

കേരളത്തിൽ 2 പേരടക്കം 11 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 733 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഡൽഹിയിൽ 20 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,954 ആയി.

അതേസമയം, കേരളം ഉൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽ പ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം. ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും നാളെയുമായി അവലോകന യോഗം ചേരും.

തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുളള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ചാണ് യോഗം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രികളിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

ഏഷ്യ കപ്പ്: യുഎഇക്കെതിരേ ഇന്ത്യക്ക് ബൗളിങ്, മത്സരത്തിൽ രണ്ട് മലയാളികൾ

തിരുവനന്തപുരം വിമാനത്താവളത്തിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ

നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര‍്യ മന്ത്രിക്ക് മുഖ‍്യമന്ത്രി കത്തയച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വിദേശ മദ‍്യത്തെ പ്രോത്സാഹിപ്പിക്കുന്നു, കർഷർക്ക് ആനുകൂല‍്യം ലഭിച്ചില്ല; സംസ്ഥാന സർക്കാരിനെതിരേ സിപിഐ