ബഹിരാകാശത്ത് 'കൃഷി'ക്കൊരുങ്ങി ഇന്ത്യൻ സഞ്ചാരി | Video

 

Representative image

India

ബഹിരാകാശത്ത് 'കൃഷി' നടത്താൻ ഇന്ത്യൻ സഞ്ചാരി | Video

ബഹിരാകാശത്ത് കൃഷിയുൾപ്പടെ 7 പരീക്ഷണങ്ങൾ നടത്താൻ ഒരുങ്ങി ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല. ഗഗൻയാൻ ദൗത്യത്തിനുള്ള പരിശീലനത്തിന്‍റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 14 ദിവസം താമസിക്കുകയാണ് ശുഭാംശു. അടുത്ത മാസം അവസാനത്തോടെയായിരിക്കും ശുഭാംശുവിനെ വഹിച്ച്കൊണ്ടുള്ള ആക്‌സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് എത്തുക.

ശുഭാംശുവിനെ കൂടാതെ, യുഎസ്, ഹംഗറി, പോളണ്ട്, എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളും ഈ യാത്രയിൽ ഉൾപ്പെടുന്നു. ബഹിരാകാശ നിലയത്തിൽ കൃഷി കൂടാതെ, ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന വളരെ ചെറിയ ജീവികളുടെ ബഹിരാകാശ നിലയത്തിലെ അതിജീവനം, സൂക്ഷ്മ ആൽഗകൾ വളരുന്നതിന്‍റെ തോത്, മനുഷ്യരുടെ കണ്ണുകൾ, വിരലുകൾ എന്നിവയുടെ ചലനങ്ങൾ തുടങ്ങിയവയും പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു