നാവിക സേന കസ്റ്റഡിയിലെടുത്ത കൊള്ളക്കാരുമായി 
India

കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന; 19 പാക് പൗരന്മാരെ രക്ഷപ്പെടുത്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവിക സേന വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ആന്‍റി പൈറസി ഓപ്പറേഷനാണിത്.

നീതു ചന്ദ്രൻ

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 19 പാകിസ്ഥാൻ പൗരന്മാരെയും സേന രക്ഷപ്പെടുത്തി. അൽ നെമിയെന്ന കപ്പലിനെയാണ് ഇന്ത്യയുടെ ഐഎൻഎസ് സുമിത്ര എന്ന യുദ്ധകപ്പലാണ് രക്ഷാപ്രവർത്തനത്തിനായി നേതൃത്വം നൽകിയത്. ആയുധവുമായി കപ്പൽ റാഞ്ചിയ 11 കൊള്ളക്കാരെ സേന കസ്റ്റഡിയിലെടുത്തു. കൊച്ചി തീരത്തു നിന്ന് 800 മീറ്റർ അകലെയായിരുന്നു സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവിക സേന വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ആന്‍റി പൈറസി ഓപ്പറേഷനാണിത്. മറൈൻ കമാൻഡോകളും ഓപ്പറേഷനിൽ പങ്കെടുത്തു.

എഫ് വി ഇമാൻ എന്ന കപ്പലിനെയും കഴിഞ്ഞ ദിനസം നാവിക സേന മോചിപ്പിച്ചിരുന്നു.

കപ്പലുകൾക്കെതിരേയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയെ വിന്യസിച്ചിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ‍? പരിശോധിക്കുമെന്ന് കർണാടക സർക്കാർ

ഓരോ മത്സരത്തിലും താരോദയം; അഭിജ്ഞാൻ കുണ്ഡുവിന്‍റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിൽ ഇന്ത‍്യക്ക് ജയം

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി