സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
file image
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പറക്കുന്നതിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ ഇൻഡിഗോ വിമാനം മുംബൈ വഴി തിരിച്ചുവിടുകയായിരുന്നു. ഇൻഡിഗോ 6E 6271 വിമാനത്തിനാണ് സങ്കേതിക തകരാർ ഉണ്ടായത്.
ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാർട്ടു ചെയ്ത വിമാനം മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കിയതായും ഇൻഡിഗോ അറിയിച്ചു.