Indian and iran flags 
India

ഇന്ത്യക്കാർക്ക് ടൂറിസ്റ്റ് വിസയില്ലാതെ ഇറാനിലേക്ക് പോവാം; പക്ഷേ 4 നിബന്ധനകൾ

നാലു നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വിസ രഹിത സന്ദർശനം ഇറാൻ അനുവദിച്ചിരിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ഇറാൻ സന്ദർശിക്കാൻ. ഈ മാസം 4 മുതൽ ഈ ഇറാൻ ഈ പദ്ധതി പ്രാബല്യത്തിലാക്കി. ഡിസംബറിലാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്ക് വിസ രഹിതമായി രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്.

നാലു നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വിസ രഹിത സന്ദർശനം ഇറാൻ അനുവദിച്ചിരിക്കുന്നത്. സാധാരണ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ പരമാവധി 15 മാത്രമേ താമസിക്കാനാവൂ. വിമാനമാർഗം എത്തുന്നവർക്കു മാത്രമേ വിസരഹിത സന്ദർശനം അനുവദിക്കൂ. കൂടുതൽ കാലം താമസിക്കാനോ ആറു മാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വരുന്നവരും ഇറാനിയൻ വിസ ഉണ്ടാവണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി