India

ചെന്നൈയിൽ ജനശതാബ്‌ദി എക്‌സ്പ്രസ് പാളം തെറ്റി

അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ചെന്നൈ: ചെന്നൈ സെന്‍ട്രൽ സ്റ്റേഷനു സമീപം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന്‍റെ ചക്രങ്ങൾ പാളം തെറ്റി.

ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് ജംഗ്ഷനു സമീപം ട്രെയിനിന്‍റെ 2 ചക്രങ്ങളാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ലോക്കോ പൈലറ്റും റെയിൽവേ പൊലീസും ചേർന്ന് അന്വേഷണം നടത്തിവരികയാണ്.

വെള്ളിയാഴ്ച പുലർച്ചെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബേസിൻ ബ്രിഡ്ജ് യാർഡിലേക്ക് നീങ്ങുന്നതിനിടെ ഒരു കോച്ചിന്‍റെ മുൻ ചക്രങ്ങൾ പാളം തെറ്റുകയായിരുന്നു.

2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ഇരുചക്രങ്ങളും സാധാരണ നിലയിലാക്കി. സംഭവത്തെത്തുടർന്ന് മെയിൻ ലൈൻ ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ