കെ. അണ്ണാമലൈ

 
India

കെ. അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

എല്ലാ അഭ്യാഹങ്ങൾക്കും രണ്ടുദിവസത്തിനകം മറുപടി പറയുമെന്നാണ് അണ്ണാമലൈയുടെ പ്രതികരണം

Namitha Mohanan

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് നൽകി. സൗഹൃദപൂർവമായി വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.

എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടുദിവസത്തിനകം മറുപടി പറയുമെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. വൈകിട്ട് നാലു മണിക്ക് കേന്ദ്രമന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തും. ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വിവരം.

തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയവും നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെടാത്തതുമൊക്കെയാണ് കെ. അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം