ആശിഷ് ജോസ് പോളി (24)
ലണ്ടൻ: മൃഗശാലയില്‍ സഹപ്രവർത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. പ്രണയാഭ്യർഥനയുമായി നിരന്തരം ശല്യം ചെയ്തതിനു പലതവണ താക്കീത് നൽകുകയും അറസ്റ്റ് ഉൾപ്പെടെ നടപടികളെടുക്കുകയും ചെയ്തിട്ടും പിന്മാറാത്തതിനാലാണു നടപടിക്ക് നീക്കം. യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി ആശിഷ് ജോസ് പോളി (24) നെതിരേയാണ് നടപടി.
മൃഗശാലയിലെ കഫേയിൽ ഇയാൾ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. നിലവില്‍ യുവാവിനെ 6 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആശിഷ് പോൾ ഇനിയും യുവതിയെ ശല്യപ്പെടുത്തിയാൽ ശിക്ഷ 5 വർഷമായി ഉയരാം. ആശിഷിന്‍റെ വിസ കാലാവധി സെപ്റ്റംബർ 13 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ നാടുകടത്തുമെന്ന മുന്നറിയിപ്പും കോടതി നൽകി.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള 6 മാസത്തിനിടയില്‍ പല തരത്തിലും തന്നെ ഇയാള്‍ ഉപദ്രവിച്ചതായി യുവതി പറയുന്നു. നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും പൂക്കളും ചോക്കലേറ്റുകളും നൽകുകയും വിവാഹാഭ്യാർഥന നടത്തുകയും ചെയ്തതോടെ നല്‍കുകയും ചെയ്തു. ഇതോടെ, യുവതി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. യുവതിയുടെ പരാതിയിൽ ഈ വർഷം പലതവണ അറസ്റ്റിലായ ഇയാൾക്ക് യുവതിയെ ശല്യം ചെയ്യരുതെന്നും മൃഗശാലയിൽ പോകരുതെന്നുമുള്ള നിബന്ധനകളോടെയാണു ജാമ്യം നൽകിയത്.
എന്നാൽ, ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചു. ആശിഷ് ജോസ് പോളിന്‍റെ ശല്യം ചെയ്യല്‍ കാരണം തനിച്ചായിരിക്കുമ്പോള്‍ ഭയം തോന്നാറുണ്ടെന്ന് യുവതി പറയുന്നു, സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്‍റെ സുരക്ഷയെക്കുച്ച് ആശങ്കപ്പെടുന്നുണ്ടെന്നും യുവതി. ആശിഷ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇതേ ആളാണു കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗമെന്നു പറയുന്നതിൽ വൈരുധ്യമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.