കുനാൽ കമ്ര

 
India

ഏക്നാഥ് ഷിൻഡെക്കെതിരേ വിവാദ പരാമർശം നടത്തിയെന്ന കേസ്; കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ‍്യം

മദ്രാസ് ഹൈക്കോടതിയാണ് ജാമ‍്യം അനുവദിച്ചത്

Aswin AM

മുംബൈ: മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേ വിവാദ പരാമർശം നടത്തിയെന്ന കേസിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ‍്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ജാമ‍്യം അനുവദിച്ചത്. മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ 7 വരെയാണ് ജാമ‍്യം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചത്. ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവ പിളർന്നതിനെക്കുറിച്ച് പറയുന്നതിനിടെ ഇതിനെല്ലാം തുടക്കമിട്ടതൊരു രാജ്യദ്രോഹിയാണെന്നും

അയാൾ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോട് ചെയ്തതെന്തെന്നാൽ, ആദ്യം ശിവസേന ബിജെപിയിൽ നിന്ന് അടർന്നു, പിന്നീട് ശിവസേന ശിവസേനയിൽ നിന്നു തന്നെ അടർന്നു, എൻസിപി എൻസിപിയിൽ നിന്നും അടർന്നു. അങ്ങനെ വോട്ടർമാർക്കു മുന്നിൽ 9 ബട്ടണുകൾ തെളിഞ്ഞു... എല്ലാവരും ആശയക്കുഴപ്പത്തിലായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പരാമർശത്തിനു പിന്നാലെ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. നിങ്ങളെ എവിടെ വച്ച് കണ്ടാലും സ്റ്റുഡിയോ തകർത്തതു പോലെ തച്ചു തകർക്കുമെന്നാണ് കമ്രയുടെ ഫോണിലേക്ക് വിളിച്ച് ശിവസേന പ്രവർത്തകൻ ഭീഷണിപ്പെടുത്തിയത്.

എന്നാൽ താനിപ്പോൾ തമിഴ്നാട്ടിലുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലേക്ക് വരൂവെന്നുമായിരുന്നു കമ്രയുടെ പ്രതികരണം.

ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ, മൂന്ന് പ്രതികളെ വെറുതെ വിട്ടു

ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാൽസംഗം ചെയ്തു; എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് ;അറസ്റ്റിനുള്ള നീക്കം സജീവമാക്കി പൊലീസ്

കപിൽ ശർമയുടെ കഫെയ്ക്കു നേരെയുണ്ടായ വെടിവയ്പ്പ്; ഒരാൾ അറസ്റ്റിൽ

ബിഎൽഒയെ മർദിച്ച കേസ്; ദേലംപാടി സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ