പ്രതീകാത്മക ചിത്രം

 
India

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടക്കുന്നത് 1700 ട്രക്കുകൾ

റോഡിലെ തടസം നീക്കുന്നതു വരെ ജമ്മുവിൽ നിന്ന് ശ്രീനഗർ ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതേ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഉദ്ദംപൂരിലെ ദേവലിൽ തിങ്കളാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ഗതാഗതം തടസപ്പെട്ടതോടെ 1700ഓളം ട്രക്കുകളും മറ്റു വാഹനങ്ങളും ഉദ്ദംപൂരിനും ബനിഹാളിലും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡിലെ തടസം നീക്കുന്നതു വരെ ജമ്മുവിൽ നിന്ന് ശ്രീനഗർ ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാത ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ഇതിനിടെ മേഖലയിലെ പുൾ ദോഡ പാലം വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചു. ഞായറാഴ്ച രാത്രിയാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ നടപടി എന്ന നിലയ്ക്ക് പാലം താൽക്കാലികമായി അടച്ചത്.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്