13 വർഷമായി കോമയിലുള്ള യുവാവിന് ദയാവധം അനുവദിക്കണമെന്ന ഹർജി; മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രീംകോടതി
file image
ന്യൂഡൽഹി: കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന 13 വർഷമായി ചലനശേഷിയില്ലാതെ കിടക്കുന്ന 32 കാരന് നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിന് മുൻപായി മാതാപിതാക്കളോട് സംസാരിക്കാൻ സുപ്രീം കോടതി.
യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന 2 മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.
ഹരീഷ് റാണയ്ക്ക് നിഷ്ക്രിയ ദയാവധം നൽകണമെന്നാവശ്യപ്പെട്ട് പിതാവ് അശോക് റാണ നൽകിയ അപേക്ഷയിലാണ് കോടതി നടപടി. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ജനുവരി 12 ന് വൈകിട്ട് മാതാപിതാക്കളോട് ഹാജരാവാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.