Gujarat fire accident at illegal game zone 
India

ഭരണസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു: ഗുജറാത്ത് ഹൈക്കോടതി

28 പേർ തീപിടിത്തത്തിൽ മരിച്ചതിന്‍റെ ഉത്തരവാദിത്വം രാജ്‌കോട്ട് മുനിസിപ്പിൽ കോർപ്പറേഷറന്‍റെ മേൽ ചുമത്തണം

VK SANJU

അഹമ്മദാബാദ്: ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഭരണകൂടത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന ഭരണ സംവിധാനത്തിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോടതി പറഞ്ഞു.

രണ്ടര വർഷമായി അനധികൃതമായി പ്രവർത്തിക്കുന്ന ഗെയിം സോണിലാണ് തീപിടിത്തമുണ്ടായത്. ഈ രണ്ടര വർഷം രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷനു കണ്ണു കാണില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. അപകടത്തെത്തുടർന്ന് കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട ശേഷം നടപടിയെടുക്കുന്ന രീതിയാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. അനധികൃത സ്ഥാപനത്തിനെതിരേ രണ്ടര വർഷം നടപടിയെടുക്കാതിരുന്ന രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ ഈ ദുരന്തത്തിനു മറുപടി പറയണം. അഗ്നിരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇതേ കോടതി മുൻപ് പുറപ്പെടുവിച്ചിട്ടുള്ള വിധിയും അവഗണിക്കപ്പെട്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കർത്തവ്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നു പറയാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, തത്കാലം അതിനു മുതിരുന്നില്ലെന്നും കോടതി.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം