Madras High court 

file

India

അന്വേഷണം ആരംഭിച്ച ഉടനെ എങ്ങനെ സിബിഐയ്ക്ക് കൈമാറും? കരൂർ ദുരന്തത്തിലെ ഹർജികൾ തള്ളി

ദുരന്തത്തിൽ സർക്കാരിനെയും ടിവികെയെയും കോടതി വിമർശിച്ചു

Aswin AM

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ടുള്ള ഹർജികൾ തള്ളി. ടിവികെ ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതിയാണ് തള്ളിയത്.

അന്വേഷണം ആരംഭിച്ച ഉടനെ എങ്ങനെയാണ് സിബിഐയ്ക്ക് കൈമാറുന്നതെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും കോടതി പറഞ്ഞു. ദുരന്തത്തിൽ സർക്കാരിനെയും ടിവികെയെയും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ആൾകൂട്ടത്തെ നിയന്ത്രിക്കാതിരുന്നതെന്നും കുടിവെള്ളം, ശുചിമുറി എന്നിവ ഒരുക്കേണ്ടത് പാർട്ടികളാണെന്നും കോടതി കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ ചുമതലയാണ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതെന്നു പറഞ്ഞ കോടതി ആൾകൂട്ടത്തെ നിയന്ത്രിക്കുന്നതിനായി നടപടിയുണ്ടായിരുന്നോയെന്ന് ആരാഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമോ? 'സർ ക്രീക്കി'ൽ തർക്കം മുറുകുന്നു, കടുപ്പിച്ച് ഇന്ത്യ

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

കരൂർ ദുരന്തം; ടിവികെ നേതാക്കളുടെ മുൻകൂർ ജാമ്യഹർജി തള്ളി

ചികിത്സാ പിഴവ്; കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി

''കരൂർ ദുരന്തം മനുഷ്യ നിർമിതം, വിജയ്ക്ക് നേതൃഗുണമില്ല''; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി