മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ്; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം അധികാരത്തിൽ 
India

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ്; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം അധികാരത്തിൽ

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻ‌ഡൂൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു

Namitha Mohanan

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവറും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സത്യവാചനം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് തയാറാക്കിയ പന്തലിൽ 5.30 ഓടെയായിരുന്നു ചടങ്ങ്.

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻ‌ഡൂൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർ വേദയിലുണ്ടായിരുന്നു. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുന്നത്.

ശബരിമല തട്ടിപ്പ്: അന്വേഷണം കോൺഗ്രസിലേക്കും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി

നിതിൻ നബീൻ ബിജെപി പ്രസിഡന്‍റായേക്കും

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ