Mahua Moitra 
India

മഹുവയ്ക്ക് പുതിയ പദവി നൽകി തൃണമൂൽ കോൺഗ്രസ്

ചോദ്യക്കോഴ വിവാദത്തിൽ മഹുവയെ സഭാംഗത്വത്തിൽ നിന്നു പുറത്താക്കാൻ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കെയാണ് പാർട്ടി നടപടി

കോൽക്കത്ത: ചോദ്യക്കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എംപിയെ തൃണമൂൽ കോൺഗ്രസ് കൃഷ്ണ നഗർ (നാദിയ നോർത്ത്) ജില്ലാ പ്രസിഡന്‍റായി നിയമിച്ചു. കൃഷ്ണ നഗറിൽ നിന്നുള്ള എംപിയാണു മഹുവ. ചോദ്യക്കോഴ വിവാദത്തിൽ മഹുവയെ സഭാംഗത്വത്തിൽ നിന്നു പുറത്താക്കാൻ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കെയാണ് പാർട്ടി നേതൃത്വം പുതിയ ചുമതല നൽകിയത്.

മഹുവയ്ക്കെതിരായ ആരോപണത്തിൽ തൃണമൂൽ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അന്വേഷണം പൂർത്തിയാകട്ടെയെന്നും മഹുവയാണു മറുപടി പറയേണ്ടതെന്നുമായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണം. മുൻ‌പും കൃഷ്ണനഗറിലെ പാർട്ടി അധ്യക്ഷയുടെ ചുമതല വഹിച്ചിട്ടുണ്ട് മഹുവ.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ