Mahua Moitra file
India

മുൻ പങ്കാളി നൽകിയ അപകീർത്തിക്കേസിൽ മഹുവയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ സമൻസ്

നഷ്ടപരിഹാരമായി തനിക്ക് രണ്ട് കോടി നൂറു രൂപ നൽകണമെന്നാണ് ആനന്ദ് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡൽഹി: അപകീർത്തിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ സമൻസ്. മഹുവയുടെ മുൻ പങ്കാളി അഡ്വക്കേറ്റ് ജയ് ആനന്ത് ദേഹാദ്രൈ നൽകിയ പരാതിയിലാണ് നടപടി. ഏപ്രിൽ ഒന്നിനുള്ളിൽ സമൻസിനു മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കേസിൽ ഏപ്രിൽ 8ന് വീണ്ടും വാദം കേൾക്കും. മാധ്യമങ്ങളിലൂടെ മഹുവ തന്നെ നിരന്തരമായി തൊഴിൽരഹിതൻ, വഞ്ചകൻ എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യ ടുഡേ, സിഎൻഎൻ, ടെലഗ്രാഫ്, ഗാർഡിയൻ, ഗൾഫ് ന്യൂസ് എന്നീ മാധ്യമങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്. നഷ്ടപരിഹാരമായി തനിക്ക് രണ്ട് കോടി നൂറു രൂപ നൽകണമെന്നാണ് ആനന്ദ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ആനന്ദിനെയും ബിജെപി എംപി നിഷികാന്ത് ദുബേയെും വിലക്കണമെന്നാവശ്യപ്പെട്ട് മഹുവ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

മഹുവയുടെ ഹർജി പൂർണമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. അതിനു പിന്നാലെയാണ് ആനന്ദ് അപകീർത്തിക്കേസ് നൽകിയിരിക്കുന്നത്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം