മിന്നൽ പ്രളയം; ഉത്തരാഖണ്ഡിൽ കുടുങ്ങി മലയാളി തീർഥാടകർ, സുരക്ഷിതരെന്ന് മലയാളി സമാജം

 
India

മിന്നൽ പ്രളയം; ഉത്തരാഖണ്ഡിൽ കുടുങ്ങി മലയാളി തീർഥാടകർ, സുരക്ഷിതരെന്ന് മലയാളി സമാജം

28 പേരടങ്ങിയ സംഘമാണ് തീർഥാടനത്തിനായി പുറപ്പെട്ടത്

ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. ചൊവ്വാഴ്ച ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ-ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബന്ധുക്കളാണ് രംഗത്തെത്തിയത്.

28 പേരടങ്ങിയ സംഘമാണ് തീർഥാടനത്തിനായി പുറപ്പെട്ടത്. ഇതിൽ 20 പേർ മുംബൈ സ്വദേശികളായ മലയാളികളും 8 പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. ചൊവ്വാഴ്ച രാവിലെ 8.30 നാണ് ഇവരെ അവസാനമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഹരിദ്വാറിൽ നിന്നും ഗം​ഗോത്രിയിലേക്ക് പുറപ്പെടുന്നുവെന്നാണ് അവർ പറഞ്ഞിരുന്നതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം ആളുകൾ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

പത്താം ക്ലാസ് പ്ലസ്ടു വിദ്യാർഥികൾക്ക് ഇനി പരീക്ഷ എഴുതാൻ 75% ഹാജർ നിർബന്ധം

മെഡിസെപ് പരിഷ്കരിച്ചു; 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

അടൂരിനെതിരേ വനിതാ കമ്മിഷനിൽ പരാതി നൽകി ഡബ്ല‍്യുസിസി അടക്കമുള്ള സംഘടനകൾ

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി

വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അനാഥരായ കുട്ടികളുടെ കണക്കെടുക്കാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി