Mallikarjun Kharge 
India

സീറ്റ് ഉറപ്പിക്കാൻ മോദി എന്തും ചെയ്യും, ഇനിയും തെരഞ്ഞെടുപ്പ് സമ്മാനങ്ങൾ പ്രതീക്ഷിക്കാം; ഖാർഗെ

ജനങ്ങളുടെ രോഷം 2024 ൽ തണുപ്പിക്കാനാവില്ലെന്ന് ഓർക്കണം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സീറ്റു ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് നരേന്ദ്ര മേദി നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തെരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും ബിജെപിയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനു മുന്നോടിയായണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചത്. വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരെഞ്ഞെടുപ്പ് സമ്മാനങ്ങളും വിതരണവും ആരംഭിക്കും. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ പ്രതീക്ഷിക്കാമെന്നും ഖാർഗെ പറഞ്ഞു.

ഒൻപതര വർഷം 400 രൂപയ്ക്ക് വിൽക്കേണ്ടിയിരുന്ന എൽപിജി സിലൻഡറുകൾ 1,100 രൂപയ്ക്ക് വിറ്റ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയപ്പോഴൊന്നും ഈ സ്നോഹോപകാരം മനസിലേക്ക് വന്നില്ലേ. 200 രൂപയുടെ സബ്സിഡി നൽകി ജനങ്ങളുടെ രോഷം 2024 ൽ തണുപ്പിക്കാനാവില്ലെന്ന് ഓർക്കണം. ഇന്ത്യ മുന്നണിയോടുള്ള ഭയം നല്ലതാണെന്നും വിലക്കയറ്റത്തെ തടയണമെങ്കിൽ ബിജെപിയെ പുറത്താക്കണമെന്ന് പൊതുജനം മനസിൽ കുറിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു