India

ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിൽ ന‌ടത്താനാണ് ബിജെപിയു‌ടെ നീക്കം; മമത ബാനർജി

ഉത്തർപ്രദേശിലേതു പോലെ ബിജെപിയും എബിവിപിയും മുദ്രാവാക്യം മുഴക്കേണ്ടതില്ല. കാരണം ഇതു ബംഗാളാണ്

കൊൽക്കത്ത: ഈ വർഷം ഡിസംബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എല്ലാ ഹെലികോപ്റ്ററുകളും ബിജെപി ബുക്ക് ചെയ്ത് കഴിഞ്ഞു. മറ്റുള്ള പാർട്ടികൾക്ക് ഹെലികോപ്റ്റർ ലഭിക്കാനില്ലാത്ത അവസ്ഥയാണെന്നും മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് യൂത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ ഇന്ത്യ ഏകാധിപത്യഭരണത്തെ നേരിടേണ്ടതായി വരും. സാമുദായിക സംഘർഷം കൊണ്ട് വേദനിക്കുന്ന രാജ്യമായി ഇന്ത്യയെ ബിജെപി മാറ്റിക്കഴിഞ്ഞു.ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിനായി അവർ എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. മറ്റു പാർട്ടികൾക്കൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ബംഗാളിൽ മൂന്നു ദശാബ്ദക്കാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ചു. അടുത്തത് ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയെന്നതാണ്. ഉത്തർപ്രദേശിലേതു പോലെ ബിജെപിയും എബിവിപിയും മുദ്രാവാക്യം മുഴക്കേണ്ടതില്ല. കാരണം ഇതു ബംഗാളാണ്.-മമത കൂട്ടിച്ചേർത്തു

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ