ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു
ബിജാപ്പൂർ: ഛത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാൻ നിഗേഷ് നാഗാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഡിആർജി സംഘം നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ ഇന്ദ്രാവതി ദേശീയോദ്യാനത്തിനുളളിൽ വച്ച് തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. ഞായറാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്.