mayawati has announced her nephew akash anand as her political successor 
India

അനന്തരവൻ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി

ബിഎസ്പി നേതാവ് ഉദയ് വീർ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്

MV Desk

ലഖ്നൗ: തന്‍റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബിഎസ്പി നേതാവും മുൻ ഉത്തർപ്രദേശ് മുഖമന്ത്രിയുമായ മായാവതി. ഞായറാഴ്ച ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം.

ബിഎസ്പി നേതാവ് ഉദയ് വീർ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിഎസ്പിയുടെ ചുമതല മായാവതി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് നിലവിൽ ആകാശ് ആനന്ദിന് നൽകിയിട്ടുള്ളത്. നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം