ജാക്വിലിൻ ഫെർണാണ്ടസ് 
India

കള്ളപ്പണക്കേസ്: ജാക്വിലിൻ ഫെർണാണ്ടസ് ഇഡിക്കു മുന്നിൽ ഹാജരായില്ല

ആരോഗ്യകാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് ജാക്വിലിൻ ഇഡിയെ അറിയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ സമൻസ് നൽകിയിട്ടും ഇഡിക്കു മുന്നിൽ ഹാജരാകാതെ ബോളിവുഡ് കാരം ജാക്വിലിൻ ഫെർണാണ്ടസ്. താരത്തിന് വീണ്ടും സമൻസ് നൽകിയേക്കും. ഇതിനു മുൻപ് 5 തവണയോളം ഇഡി ജാക്വിലിനെ ചോദ്യം ചെയ്തിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക്ക തട്ടിപ്പുകേസിലാണ് ഇഡി ജാക്വിലിൻ ഫെർണാണ്ടസിനെതിരേ കേസെടുത്തിരുന്നത്.ആരോഗ്യകാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് ജാക്വിലിൻ ഇഡിയെ അറിയിച്ചിരിക്കുന്നത്.

കള്ളപ്പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

കേസിൽ താൻ‌ നിരപരാധിയാണെന്നും ചന്ദ്രശേഖറിന്‍റെ പണം ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ജാക്വിലിൻ പറയുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്