അൽ-ഫലാ സർവകലാശാല
ന‍്യഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാ സർവകലാശാലക്കെതിരേ കൂടുതൽ കേസുകൾ ചുമത്തി. വഞ്ചന, വ‍്യാജ രേഖ ചമയ്ക്കൽ അടക്കം രണ്ടു എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥർ ശനിയാഴ്ചയോടെ അൽഫലാ സർവകലാശാലയിൽ പരിശോധന നടത്തിയിരുന്നു. രേഖകൾ തേടി സർവകലാശാലയ്ക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ പഠാൻകോട്ടിൽ നിന്നും പിടിയിലായ ഡോക്റ്റർ റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. ഇയാൾക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് വിവരം.