Representative image
Representative image 
India

ഗോവയിൽ മിഗ്-29കെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

പനാജി: നാവികസേനയുടെ മിഗ് 29 കെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഗോവയിലെ ഡാബോലിം വിമാനത്താവളം താത്കാലികമായി അട്ടു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിമാനത്താവളത്തിന്‍റെ ടാക്സിവേയിൽ ഉണ്ടായിരുന്ന മിഗ് 29 കെയുടെ ആർക്കും പരുക്കില്ല. വിമാനം ടാക്സിവേയിൽ നിന്നു മാറ്റാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളത്തിലെ മറ്റു യാത്രാ വിമാനങ്ങളുടെ പ്രവർത്തനത്തെ ഇതു ബാധിച്ചിട്ടുണ്ട്.

റൺവേ പ്രവർത്തനങ്ങൾ 4 മണി വരെ റദ്ദാക്കുകയാണെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. പത്തു സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്.

ചില വിമാനങ്ങളെ മോപ്പയിലെ മനോഹർ ഇന്‍റർനാഷണൽ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടതായും ഡാബോലിം വിമാനത്താവളം ഡയറക്റ്റർ എസ്.വി.ടി. ധനംഞ്ജയ വ്യക്തമാക്കി.

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി